വിദ്യാഭ്യാസ വകുപ്പില്‍ തീര്‍പ്പാവാതെ കിടക്കുന്ന ഫയലുകള്‍ ആറുമാസത്തിനകം തീര്‍പ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ദീര്‍ഘകാലമായി തീര്‍പ്പാവാതെ കിടക്കുന്ന ഫയലുകള്‍ ഓഡിറ്റ് നടത്തി ആറുമാസത്തിനകം തീര്‍പ്പാക്കാന്‍ ഫയല്‍ ഓഡിറ്റ് നടത്തുന്നു.
എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനാംഗീകാരം ഉള്‍പ്പെടെ ഒരുവര്‍ഷത്തിലധികമായി തീര്‍പ്പാവാതെ കിടക്കുന്ന മുഴുവന്‍ ഫയലുകളും ആറുമാസത്തിനകം ഓഡിറ്റ് നടത്തിക്കാനാണ് ഫയല്‍ ഓഡിറ്റ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. ഫയല്‍ ഓഡിറ്റ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 26നു രാവിലെ 10ന് ഡിപിഐ ഓഫിസ് ഓഡിറ്റോറിയത്തില്‍ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും. എഇഒ, ഡിഇഒ, ഡിഡിഇ ഓഫിസ് തലങ്ങളില്‍ ആദ്യപാദവര്‍ഷ ഫയല്‍ ഓഡിറ്റ് ജൂലൈ 2 മുതല്‍ 21 വരെ നടക്കും. ഇതിനായി വിവിധതലങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കിയ ഓഡിറ്റ് ടീമുകളെ നിയോഗിക്കും. തീര്‍പ്പാവാതെ കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഫയല്‍ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. ആറുമാസത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിവിധതലങ്ങളിലെ ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാനം നിലവില്‍ വരും.
വിവിധ മേളകളുമായി ബന്ധപ്പെട്ട ഓഡിറ്റ് തടസ്സങ്ങള്‍ അദാലത്തുകള്‍ വഴി പരിഹരിക്കും.  ഉച്ചഭക്ഷണവിതരണത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരം കാണും. ഇതുസംബന്ധിച്ച് അധ്യാപകസംഘടനാ പ്രതിനിധികളുമായി ഡയറക്ടര്‍ യോഗം നടത്തി.
Next Story

RELATED STORIES

Share it