malappuram local

വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണം : മുസ്‌ലിംലീഗ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും



മലപ്പുറം: സി.പി.എം. ഭരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെയുള്ള വിദ്യഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണത്തിനെതിരെ ബഹുജനസംഘടനകളെ അണിനിരത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു. 2017 ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് വിദ്യഭ്യാസ സ്ഥാപനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ തുടര്‍ച്ചയാണിതെന്ന് യോഗം വിലയിരുത്തി. ഇടതുസര്‍ക്കാരിന്റെ ഫാസിസ്റ്റ് അനുകൂലനിലപാടുകള്‍ ജനം തിരിച്ചറിയുന്നതാണെന്നും ഫാസിസ്റ്റുകള്‍ക്ക് തന്നിഷ്ടപ്രകാരം അഴിഞ്ഞാടാനുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള സര്‍ക്കാര്‍ശ്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വംകൊടുക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന ഭാരവാഹികളായ കെ.കുട്ടിഅഹമ്മദ്കുട്ടി, അഡ്വ. പി.എം.എ. സലാം, ജില്ലാ ജനറല്‍ അഡ്വ. യു.എ. ലത്തീഫ്, കെ. മുഹമ്മദുണ്ണിഹാജി, അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ്മാസ്റ്റര്‍, എം.കെ. ബാവ, സലീം കുരുവമ്പലം, എം.എല്‍.എമാരായ പി.കെ. അബ്ദുറബ്ബ്, അഡ്വ. കെ.എന്‍.എ. ഖാദര്‍, അഡ്വ. എം. ഉമ്മര്‍, പി. ഉബൈദുല്ല, പി. ഉബൈദുല്ല, പി. അബ്ദുല്‍ഹമീദ്, അഡ്വ. എന്‍. ഷംസുദ്ദീന്‍, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം സംസാരിച്ചു.
Next Story

RELATED STORIES

Share it