ernakulam local

വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര ആശയങ്ങള്‍ക്ക് അടിയറവ് വയ്ക്കുന്നു- കെഎസ്‌യു



കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ  സംഘപരിവാര ആശയങ്ങള്‍ക്ക് അടിയറവ് വയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കെഎസ്‌യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കെഎസ്‌യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മോദി പിണറായി ഭായ് ഭായ് എന്ന കാംപയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമം ലംഘിച്ചു പതാക ഉയര്‍ത്തിയ മോഹന്‍ ഭഗവതിനെതിരേ നടപടിയെടുക്കാതെ ഉത്തരവ് ഇറക്കിയ കലക്ടറെ സ്ഥലം മാറ്റി. ആര്‍എസ്എസ് താത്വിക ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിന ശതാബ്ദി ആഘോഷങ്ങള്‍ സംബന്ധിച്ച സര്‍ക്കുലറും മാര്‍ഗരേഖയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സ്‌കൂളിലേക്കും അയച്ചു കൊടുക്കാന്‍ മൗനാനുവാദം കൊടുത്തും ആര്‍എസ്എസ് നിലപാടുകള്‍ അടങ്ങുന്ന സംഘപരിവാര പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിതരണം ചെയ്തും ആര്‍എസ്എസ്-സിപിഎം കൂട്ടുകെട്ട് ഊട്ടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പകല്‍ വെളിച്ചത്തില്‍ ആര്‍എസ്എസിനെ  വെല്ലുവിളിക്കുകയും ഇരുട്ടിന്റെ മറവില്‍ കാക്കി നിക്കര്‍ ധരിക്കുകയും ചെയ്യുന്ന സിപിഎം നിലപാട് തിരുത്തപെടേണ്ടതാണ്.കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് പ്രസിഡന്റ് ഹെന്‍ട്രി ഓസ്റ്റിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ എസ്‌യു സംസ്ഥാന സെക്രട്ടറി പി എച്ച് അസ്—ലം,  ജില്ല സെക്രട്ടറിമാരായ മന്‍സൂര്‍ കെ എം, ബ്രൈറ്റ് കുര്യന്‍, സഫല്‍ വലിയവീടന്‍, ബിലാല്‍ കടവില്‍,  അനസ് കെ എം,  മിവ ജോളി, സുചിത്ര എസ്,  യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടിറ്റോ ആന്റണി,  എ കെ നിഷാദ്, സേതുരാജ്, ജിന്‍ഷാദ് ജിന്നാസ് നേതൃത്വം കൊടുത്തു.
Next Story

RELATED STORIES

Share it