വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം: കാംപസ് ഫ്രണ്ട് പ്രതിഷേധം ഇന്ന്

കോഴിക്കോട്: സിബിഎസ്ഇ ചോദ്യപേപ്പര്‍  ചോര്‍ച്ചയില്‍ ആര്‍എസ്എസുകാര്‍ പിടിയിലായ സംഭവത്തില്‍ വിദ്യാഭ്യാസ മേഖലയെ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍. ഇന്നു തിരുവനന്തപുരത്തെ സിബിഎസ്ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. കൂടാതെ വിവിധ ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്കും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.
ചോര്‍ച്ചയുടെ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ നിസ്സംഗത പാലിച്ചത് ദുരൂഹമാണ്. മോദി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനും ഇല്ലാതാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വലിയ ക്രമക്കേടുകള്‍ക്കും മൗനസമ്മതം നല്‍കിയിരിക്കുന്നു. എബിവിപിയുടെ ഈ ചതിക്ക് വിദ്യാര്‍ഥികള്‍ മാപ്പുതരില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ മാറ്റിവച്ചത് നിരവധി വിദ്യാര്‍ഥികളെയാണു ബാധിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അജ്മല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it