വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച രാഷ്ട്രീയ ഇടപെടല്‍ മൂലം: സുബ്രഹ്മണ്യന്‍ കമ്മിറ്റി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ നിലവാര തകര്‍ച്ചയ്ക്കു മുഖ്യകാരണം രാഷ്ട്രീയ ഇടപെടലാണെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച കമ്മിറ്റി. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമനം രാഷ്ട്രീയമുക്തമാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കല്‍, വിസി, കോളജ് പ്രിന്‍സിപ്പല്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ എന്നിവരടക്കമുള്ളവരുടെ നിയമനം തുടങ്ങി വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. നിയമനങ്ങളില്‍ വലിയ അഴിമതി നടക്കുന്നുണ്ട്. നിയമനങ്ങളിലും സ്ഥലംമാറ്റത്തിലും സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിലും പരീക്ഷാഫലം നീട്ടിക്കൊണ്ടു പോവല്‍ എന്നിവയിലെല്ലാം അഴിമതി നടക്കുന്നുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്. അധ്യാപക നിയമനത്തിന് സ്വയംഭരണാധികാരമുള്ള അധ്യാപക നിയമന ബോര്‍ഡ് ഏര്‍പ്പെടുത്തണം. പുതിയ സ്ഥാപനങ്ങള്‍ക്ക് അനുമതിയും അഫിലിയേഷനും നല്‍കുന്നതിന് പുതിയ സുതാര്യത സംവിധാനം സ്ഥാപിക്കണമെന്നുമാണ് കമ്മിറ്റിയുടെ ശുപാര്‍ശ.
Next Story

RELATED STORIES

Share it