wayanad local

വിദ്യാഭ്യാസ ഗുണനിലവാരംപ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

കല്‍പ്പറ്റ: ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വിജയശതമാനവും ഗുണനിലവാരവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ. ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കും. മോണിറ്ററിങ് കാര്യക്ഷമമാക്കും.
എസ്എസ്എല്‍സി വിജയ ശതമാനം സംസ്ഥാന തലത്തില്‍ പതിനാലാം സ്ഥാനമാണ് ജില്ലയ്ക്ക്. ഇതു മാറ്റിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെയും അധ്യാപകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്തുള്ള നടപടികളുണ്ടാവുമെന്നും അവര്‍ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ ഗുണനിലവാര സര്‍വേ റിപോര്‍ട്ട് പ്രകാരം പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളില്‍ ജില്ല ഏറെ പിന്നിലാണ്.
ഗുണനിലവാരവും വിജയശതമാനവും വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെ ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെഎസ്ടിയു) ജില്ലാ കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.
കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ഏജന്‍സികളെ ഏകോപിപ്പിച്ച് സ്‌കൂളുകളിലെ ഭൗതിക-അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, തുടര്‍പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ ഗോത്രവിഭാഗം വിദ്യാര്‍ഥികളും ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ ചേര്‍ന്നെന്ന് ഉറപ്പുവരുത്തുക, ഗോത്രവിഭാഗം കുട്ടികള്‍ക്കായി എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി തുടര്‍പഠനത്തിന് സജ്ജരാക്കാന്‍ പ്രത്യേക കോച്ചിങ് ക്യാംപുകള്‍ സംഘടിപ്പിക്കുക, കൊഴിഞ്ഞുപോക്ക് തടയാനുള്ള പദ്ധതികളില്‍ കാര്യക്ഷമമായി മോണിറ്ററിങ് നടത്തുക, അധ്യാപക തസ്തികകളില്‍ സ്ഥിരം നിയമനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.
കെഎസ്ടിയു സംസ്ഥാന സെക്രട്ടറി പി പി മുഹമ്മദ്, ജില്ലാ പ്രസിഡന്റ് കെ പി ഷൗക്കുമാന്‍, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ എന്നിവരാണ് നിവേദനം നല്‍കിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴസണ്‍ എ ദേവകി, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍ പങ്കെടുത്തു.
ജില്ലാ പ്രവര്‍ത്തക
സമിതി
കല്‍പ്പറ്റ: മുസ്‌ലിം സര്‍വീസ് സൊസൈറ്റി ജില്ലാ പ്രവര്‍ത്തക സമിതിയും യൂത്ത് വിങ് ജില്ലാ കമ്മിറ്റി രൂപീകണ യോഗവും ഇന്നു വൈകീട്ട് 4.30ന് കല്‍പ്പറ്റ സിഎച്ച് സെന്ററില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി പി പി മുഹമ്മദ് അറിയിച്ചു.
Next Story

RELATED STORIES

Share it