thrissur local

വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം: പ്രതിഷേധ പ്രകടനം നടത്തി



പാടൂര്‍: പൊതുവിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ കാവി വല്‍കരണത്തിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധം. പൊതുവിദ്യാഭ്യാസ രംഗത്തെ കാവി അണിയിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ചൂട്ട് പിടിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആര്‍ എസ് എസ് നേതാവ് ദീന ദയാല്‍ ഉപാദ്യായയുടെ ജന്മശദാബ്ദി ആഘോഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. കോഴിക്കോട് കൊയിലാണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗത്തിന്റെ പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്യുകയുണ്ടായി. കാവി വല്‍കരണത്തിനെതിരെ വെങ്കിടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.  പ്രസിഡന്റ ബി വി കെ ഫക്‌റുദ്ധീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ മാസ്റ്റര്‍, യൂത്ത് ലീഗ് പ്രസിഡന്റ് ഇര്‍ഷാദ് നേതൃത്വം നല്‍കി.ചാവക്കാട്: വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിനെതിരെ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും പൊതുയോഗവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. ആര്‍ കെ ഇസ്മായില്‍, പി കെ അബൂബക്കര്‍, ബി കെ സുബൈര്‍ തങ്ങള്‍, പി വി ഉമ്മര്‍കുഞ്ഞി, എ കെ അബ്ദുല്‍ കരീം, എം എ അബൂബക്കര്‍ ഹാജി, വി എം മനാഫ്, വി പി മന്‍സൂര്‍ അലി  സംസാരിച്ചു.
Next Story

RELATED STORIES

Share it