palakkad local

വിദ്യാഭ്യാസം ക്രിയാത്മകമല്ലെങ്കില്‍ ബിരുദങ്ങള്‍ കാലഹരണപ്പെടും : സ്പീക്കര്‍



കൊല്ലങ്കോട്: സര്‍ഗ്ഗാത്മകതയെ ഊന്നിയുള്ള വിദ്യാഭ്യാസ രീതി അവലംബിക്കേണ്ടതാണെന്ന്്് സ്പീക്കര്‍ പിശ്രീരാമകൃഷ്ണന്‍. നെന്മാറ നിയോജക മണ്ഡലത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമിട്ട് എം എല്‍ എ നടപ്പിലാക്കി വരുന്ന മേന്മ എം എല്‍എ മെറിറ്റ് അവാര്‍ഡ് കൊടുവായൂര്‍ എം പി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസങ്ങള്‍ ക്രിയാത്മകമല്ലാതിരുന്നാല്‍ ബിരുദങ്ങള്‍ കാലഹരണപ്പെടുമെന്നും നിയമസഭാ സ്പീക്കര്‍  പറഞ്ഞു.ചടങ്ങില്‍  കെ  ബാബു എം എല്‍ എ അധ്യക്ഷത വഹിച്ചു.  ജില്ലാ കലക്ടര്‍ മേരിക്കുട്ടി ,.പി വി രാമകൃഷ്ണന്‍,.കെ രമാധരന്‍ ,എംഎ ഫാറൂക്ക് ബേബി സുധ, എല്‍ എസ് ശില്ല, സി.അശോകന്‍, നിലാവര്‍ണ്ണീസ, പി കൃഷ്ണന്‍, പി എ ബഷീര്‍ ,എം രാജന്‍, കെ കെ മണി, എന്‍ ജി. മുരളീധരന്‍ നായര്‍, കെ എം ലിലാക്കത്ത് അലി ,ഷംസുദ്ദീന്‍ ,സുബ്രഹ്മണ്യന്‍, പ്രൊഫ.വാസുദേവന്‍ പിള്ള ,എം സ്വാമിനാഥന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it