Idukki local

'വിദ്യാഭ്യാസം ഇല്ലെങ്കിലും എംഎല്‍എയോ മന്ത്രിയോ ആവാം'

നെടുങ്കണ്ടം: വിദ്യാഭ്യാസമില്ലെങ്കിലും ചിലപ്പോള്‍ എംഎല്‍എയോ, മന്ത്രിയോയെക്കെ ആവാമെന്നുണ്ടെങ്കിലും തെറി വിളിച്ചും കഥകളി കാണിച്ചും ഉ ദ്യോഗസ്ഥരുടെ മെക്കിട്ട് കേറാമെന്നെയുള്ളൂന്ന് എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നെടുങ്കണ്ടത്ത് പച്ചടി ശ്രീധരന്‍ സ്മാരക എസ്എന്‍ഡിപി. യൂണിയന്‍ സംഘടിപ്പിച്ച പച്ചടി ശ്രീധരന്‍ അനുസ്മരണവും, ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സുധാകരനും, തോമസ് ഐസകും ഫയലുകള്‍ പഠിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. കാരണം ഇവര്‍ക്ക് വിദ്യാഭ്യാസമുള്ളവരാണ്. വിദ്യാഭ്യാസവും വിവരവുമില്ലാത്തവര്‍ മന്ത്രിമാരായാല്‍ കഥകളി കാണിക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപിയുടെ പ്രവര്‍ത്തനം രണ്ട് രീതിയിലാണ്. കേരളത്തിലെ ബിജെപിയോട് എസ്എന്‍ഡിപിക്ക് ഒരു കൂറുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മഞ്ഞയും, വെള്ളയും ഉണ്ടെങ്കില്‍ മാത്രമേ ചുവപ്പ് ഉണ്ടാവുകയുള്ളൂവെന്ന് ഭരണത്തിലിരിക്കുന്ന അവസരവാദികളായ ‘ആശാന്‍മാര്‍’ മനസ്സിലാക്കാണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഞുള്ളിയും, തോണ്ടിയും, തഴഞ്ഞുമൊക്കെ ചിലര്‍ ഞങ്ങളെ നോവിക്കുന്നുണ്ട്. സാമൂഹിക നീതിയുടെ രാഷ്ട്രീയമാണ് എസ്എന്‍ഡിപി യോഗത്തിനുള്ളത്. അത് പറയരുതെന്ന് വിലക്കുന്ന ആശാന്‍മാരെ വേണം ആദ്യം ഊളമ്പാറയ്ക്ക് അയക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി എം എം മണിയെ അടക്കം കണക്കിനു പരിഹസിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it