thiruvananthapuram local

വിദ്യഭ്യാസമന്ത്രി കലോല്‍സവ വേദികള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: 56-ാം സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവം നടക്കുന്ന വേദികള്‍ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് സന്ദര്‍ശിച്ചു. മല്‍സരം നടക്കുന്ന പ്രധാന വേദിയായ പുത്തരിക്കണ്ടത്ത് എത്തിയ മന്ത്രി സദസിനൊപ്പമിരുന്ന് ഭരതനാട്യ മല്‍സരം ആസ്വദിച്ചു. മിമിക്രി മല്‍സരം നടന്ന പൂജപ്പുരയിലെ വേദിയിലെത്തിയ മന്ത്രിയെ സംഘാടക സമിതി അംഗങ്ങളും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിമന്‍സ് കോളജിലെ വേദിയും എസ്എംവി സ്‌കൂളിലെ വേദിയും സംഗീത കോളജിലെ വേദിയും സന്ദര്‍ശിച്ച മന്ത്രി വിവിധ കലാ മല്‍സരങ്ങള്‍ സദസിലിരുന്ന് ആസ്വദിക്കുകയും മല്‍സരാര്‍ഥികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും മറ്റും ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
Next Story

RELATED STORIES

Share it