thiruvananthapuram local

വിദേശ വനിതയെ കാണാതായ സംഭവം: അന്വേഷണം എങ്ങുമെത്തിയില്ല

വിഴിഞ്ഞം: വിദേശ വനിത കാണാതായ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ കുടുതല്‍ കാര്യക്ഷമമാക്കാനും അധികൃതര്‍ തീരുമാനിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നു കാണാതായ ലാത്വിയ സ്വദേശി ലിഗ(33)യുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയത്്. ലിഗയെ ഹാജരാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
മാനസിക പിരിമുറുക്കത്തിനു ചികില്‍സയ്ക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയ ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്. വിഷാദ രോഗത്തിനടിമയായ ലിഗ ചികില്‍സയ്ക്കിടെ ആരുമറിയാതെ ഒാട്ടോറിക്ഷയില്‍ പോത്തന്‍കോട്ടുനിന്നു കോവളത്ത് എത്തിയതായാണു വിവരം.
ഡിജിപിയുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 14ന് കേസ് വീണ്ടും പരിഗണിക്കും. ഇതോടെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. അതേസമയം ഇവര്‍ക്കായി നാവിക സേനയുടെ തിരച്ചില്‍ ആരംഭിച്ചു.
നാവിക സേനയിലെ ചീഫ് പെറ്റി ഓഫിസര്‍ പ്രമേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ എസ് കുശവ, രാജ്ബിര്‍, ടിഎസ്‌കെ റെഡ്ഡി, അക്ഷയ്‌വിനോദ്, ദീപക് യാദവ് എിവരങ്ങിയ സംഘമാണു ഡിങ്കി ബോ”ില്‍ ഞായറാഴ്ച മുതല്‍ തിരച്ചില്‍ തുടങ്ങിയത്. ഗ്രോവ് ബീച്ച് കൂടാതെ ലൈറ്റ് ഹൗസ് തീരം മുതല്‍ രാജ്യാന്തര തുറമുഖ നിര്‍മാണ കേന്ദ്രം വരെയുള്ള കടലില്‍ സംഘം വരും ദിവസങ്ങളിലും തിരച്ചില്‍ നടത്തുമെു വിഴിഞ്ഞം തീരദേശ പോലിസ് സിഐ ജയചന്ദ്രന്‍ പറഞ്ഞു.
ഇന്നു രാവിലെ മുതല്‍ പരമാവധി സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്താനാണു ശ്രമം.  വിഴിഞ്ഞം തീരദേശ പോലിസ് പട്രോളിങ് ബോട്ടും നാവികര്‍ക്ക് അകമ്പടിയായുണ്ട്. ഇതോടൊപ്പം കരയിലെ അന്വേഷണവും ഊര്‍ജിതമായി പുരോഗമിക്കുകയാണെും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it