Flash News

വിദേശ നിക്ഷേപനയം ഉദാരമാക്കി;പ്രതിരോധ,വ്യോമയാന മേഖലയില്‍ നൂറ് ശതമാനം എഫ്ഡിഐ

വിദേശ നിക്ഷേപനയം ഉദാരമാക്കി;പ്രതിരോധ,വ്യോമയാന മേഖലയില്‍ നൂറ് ശതമാനം എഫ്ഡിഐ
X
defence

ന്യൂഡല്‍ഹി:രാജ്യത്തെ വിദേശ നിക്ഷേപ നയത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ തീരുമാനം.നിലവിലെ പ്രതിരോധ-സിവില്‍ വ്യോമയാന മേഖലകളില്‍ നൂറ് ശതമാനം വിദേശനിക്ഷേപത്തിനും ഫാര്‍മസി ഔഷധ മേഖലയില്‍ 74 ശതമാനവും വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള നയപരമായ തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് കൈക്കൊണ്ടത്. നിലവില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം,(FDI)ആണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇത് നൂറ് ശതമാനമാക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം. രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് പുതിയ നയം വഴിവെക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

നിലവില്‍ വിദേശ ഇടപെടലില്ലാത്ത ആഭ്യന്തര വ്യോമയാന മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം വരുന്നതോടെ ഇന്ത്യയിലെ വിമാന സര്‍വീസുകള്‍ ഇനി വിദേശ കമ്പനികളുടെ കൈകളിലാവും. ഫാര്‍മസിയില്‍ 74 ശതമാനം വിദേശ നിക്ഷേപം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇന്ത്യയിലെ മരുന്ന് കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണിയാവാനും സാധ്യതയുണ്ട്. മാത്രവുമല്ല, മരുന്നുകളുടെ വില കുത്തനെ ഉയരാനുളള സാധ്യതയും തള്ളിക്കളയാനാവില്ല. ബ്രോഡ്കാസ്റ്റിങ് മേഖലയിലെ വിദേശ നിക്ഷേപം മാധ്യമ രംഗത്തും വിദേശ ഇടപെടലിനുള്ള വഴി തുറന്നുകൊടുക്കലാണെന്നും രാജ്യത്തിന്റെ പ്രധാന മേഖലിയില്‍ വരെ നൂറ് ശതമാനം വിദേശ നിക്ഷേപം നടത്താനുള്ള കേന്ദ്ര തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ വിദേശ കമ്പനികള്‍ക്ക് അടിയറവെക്കാനുള്ള ശ്രമമാണെന്നും അക്ഷേപമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it