Flash News

വിദേശ ആയുധ കമ്പനികളില്‍ നിന്ന് സംഭാവന ലഭിക്കുന്നു;ഡോവലിന്റെ മകനെതിരെ ആരോപണവുമായി 'ദ വയര്‍'

വിദേശ ആയുധ കമ്പനികളില്‍ നിന്ന് സംഭാവന ലഭിക്കുന്നു;ഡോവലിന്റെ മകനെതിരെ ആരോപണവുമായി ദ വയര്‍
X


ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനികളുടെ വരുമാന വര്‍ധനവ് പുറത്തുവിട്ടതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഓണ്‍ലൈന്‍ മാധ്യമം 'ദ വയര്‍'. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലിനെതിരെയാണ് ദ വയറിന്റെ പുതിയ വെളിപ്പെടുത്തല്‍. ശൗര്യ ഡോവല്‍ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷന് വിദേശ ആയുധ, വിമാന കമ്പനികളില്‍നിന്നു സംഭാവന ലഭിക്കുന്നുണ്ടെന്നാണ് വയറിന്റെ പ്രധാന ആരോപണം.  പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍,വാണിജ്യ മന്ത്രി സുരേഷ് പ്രഭു, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സംഘടനയാണ് ഇന്ത്യ ഫൗണ്ടേഷന്‍. രാജ്യത്തിന്റെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ഇത്. കേന്ദ്രമന്ത്രിമാരെ കൂടാതെ ആര്‍എസ്എസ് നേതാവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും അമിത് ഷായുടെ വിശ്വസ്തനുമായ രാംമാധവും ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.
ഇന്ത്യ ആയുധ ഇടപാടുകള്‍ നടത്തുന്ന കമ്പനികളില്‍നിന്നു പോലും സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ഭരണച്ചുമതലയില്‍ പ്രതിരോധമന്ത്രിയും ഭാഗമാകുന്നുവെന്നത് 'താല്‍പര്യങ്ങളുടെ സംഘര്‍ഷം' (Conflict of Interest) സൃഷ്ടിക്കാനിടയാക്കുമെന്ന് വയര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it