malappuram local

വിദേശിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഫോണിലൂടെ സൗഹൃദം നടിച്ച് വിദേശിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് ആര്യമ്പാവ് വട്ടപ്പറമ്പ് വീട്ടില്‍ അബ്ദുല്‍ നാസറി (46) നെയാണ് പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനുവും സംഘവും അറസ്റ്റ് ചെയ്തത്. ആന്‍ഡമാന്‍ സ്വദേശിയായ അമീറില്‍ നിന്നാണ് രണ്ടു വര്‍ഷത്തോളം ഫോണിലൂടെ സൗഹൃദം നടിച്ച് ശേഷം പഴയ ഹോട്ടല്‍ സാമഗ്രികള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് പെരിന്തല്‍മണ്ണയില്‍ വിളിച്ചു വരുത്തി 12 ലക്ഷം വാങ്ങി മുങ്ങിയത്്്. സംഭവത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ് പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം നടത്തിയ നീക്കത്തിലാണ് പ്രതി അറസ്റ്റിലായത്. നിലമ്പൂര്‍ സ്വദേശിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി വ്യജ മേല്‍വിലാസമാണ് നല്‍കിയിരുന്നത്.  വ്യാജ സിം കാര്‍ഡാണ് ഉപയോഗിച്ചിരുന്നതും. സൈബര്‍ സെല്ലിന്റെയും സിസിടിവിയുടെയും സഹായത്തോടെയാണ് പ്രതിയെ പോലിസ് കണ്ടെത്തിയത്. പ്രതി ഒറിജിനല്‍ കറന്‍സിക് പകരം ഇരട്ടി കള്ളനോട്ട് നല്‍കാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു ചതിച്ചതായും സംശയിക്കുന്നതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വഷണം നടത്തിവരികയാണ്.  പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു, എസ്‌ഐ മാരായ അബ്ദുല്‍ സലാം, രമാദേവി, സിവില്‍ പോലിസ് ഓഫിസര്‍മാരായ രാമകൃഷ്ണന്‍, ബിന്നി മത്തായി, എന്‍ കെ വിനീത്, ദിനേശ് കിഴക്കേക്കര, പ്രീന എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാസറിനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it