Idukki local

വിദേശികളെ താമസിപ്പിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണവുമായി പോലിസ്‌

കുമളി:  വിദേശികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് പോലിസ് ബോധവല്‍ക്കരണം നടത്തും. ഇന്ന് രാവിലെ 10ന് കുമളി വ്യാപാര ഭവനിലാണ് പരിപാടി. വിദേശികള്‍ വന്ന് താമസിക്കുന്ന റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍, എന്നിവകളുടെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമാര്‍ക്കും വിവിധ മത സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, മറ്റ് ധര്‍മ സ്ഥാപനങ്ങളുടെ ചുമതലക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ക്ലാസ് നടത്തുന്നത്.
പ്രതിവര്‍ഷം പതിനായിരക്കണക്കിനു വിദേശികളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത്. വിനോദയാത്രക്കെന്ന പേരിലാണ് ഇവരിലധികം പേരും വിവിധ സ്ഥലങ്ങളില്‍ ദിവസങ്ങളോളം താമസിക്കുന്നത്. എന്നാല്‍ ഇവര്‍ താമസിക്കുന്ന കാര്യങ്ങളോ വിദേശികളുടെ ഊരും പേരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സി ഫോം വഴി സ്ഥാപന നടത്തിപ്പുകാര്‍ കൃത്യമായി പോലിസിനെ അറിയിക്കാറില്ല.
പലപ്പോഴും പോലിസ് നടത്തുന്ന പരിശോധനയിലായിരിക്കും വിദേശികള്‍ ദിവസങ്ങളോളം ഇവരുടെ സ്ഥാപനങ്ങളില്‍ തങ്ങിയ വിവരം അറിയുന്നത്. ഇവരുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ ഓണ്‍ ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ പല ആളുകള്‍ക്കും ഇത് എങ്ങിനെ ചെയ്യണമെന്ന് അറിയില്ല. ഫോറിനര്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫിസസ് (എഫ്.ആര്‍.ആര്‍.ഒ) സംബന്ധിച്ചുള്ള കാര്യങ്ങള്‍ ബോധവല്‍ക്കരിക്കുന്നതിത് വേണ്ടിയാണ് ശനിയാഴ്ച പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിനായി ഇടുക്കിയില്‍ ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ സിഐ ജോസ് മാത്യു, എസ്.ഐ ബാബു. ടി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സുള്‍ഫിക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഒട്ടാകെ എഫ്.ആര്‍.ആര്‍.ഒ സംബസിച്ച് ക്ലാസെടുക്കും തുടര്‍ന്നും വിദേശികള്‍ താമസിച്ച ശേഷം സി ഫോം സമര്‍പ്പിക്കാത്തവരുടെ പേരില്‍ നിയമ ലംഘനത്തിന് കേസെടുക്കാനാണ് തീരുമാനം. ഇന്ന് നടക്കുന്ന പരിപാടിയില്‍ കുമളി സി.ഐ വി കെ ജയപ്രകാശ്, കുമളി എസ് ഐ പ്രശാന്ത് പി നായര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it