Alappuzha local

വിദേശവനിതയോട് അപമര്യാദയായി പെരുമാറിയ ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: വിനോദസഞ്ചാരിയായ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേല്‍ ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. ആസ്‌ത്രേലിയന്‍ സ്വദേശിയായ വനിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൗസ് ബോട്ട് ജീവനക്കാരാനായ കൈനകരി സ്വദേശി സേവ്യര്‍ ആന്റണിയെ കഴിഞ്ഞദിവസം രാത്രി നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: ഹൗസ് ബോട്ടില്‍ കായല്‍ സവാരി നടത്തുകയായിരുന്ന വിദേശവനിതയോട് ബോട്ടിലെ കുക്കായ ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. പുന്നമടയില്‍ ബോട്ടെത്തിയശേഷം വിദേശവനിത ജില്ലാ പോലിസ് മേധാവിക്ക് നേരിട്ട് പരാതി നല്കുകയായിരുന്നു. പോലിസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നോര്‍ത്ത് പോലിസ് കേസ്സെടുക്കുകയും ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it