Flash News

വിദേശയാത്രയ്ക്കും ആയുധം വാങ്ങാനും മാത്രമേ മോദിയ്ക്ക് പണമുള്ളൂ: കനയ്യകുമാര്‍

വിദേശയാത്രയ്ക്കും ആയുധം വാങ്ങാനും മാത്രമേ മോദിയ്ക്ക് പണമുള്ളൂ: കനയ്യകുമാര്‍
X
Kanhaiya_Kumar_2734474g

തൃശൂര്‍:  വിദേശയാത്രകള്‍ക്കും ആയുധങ്ങള്‍ വാങ്ങാനും മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പണമുള്ളൂവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍.നാടിന്റെ വികസനത്തിനും വിദ്യാഭ്യാസത്തിനും പ്രധാനമന്ത്രിയ്ക്ക് പണമില്ലെന്നും മോദി എപ്പോഴും ഫ്‌ളൈറ്റ് മോഡിലാണെന്നും കനയ്യകുമാര്‍ കുറ്റപ്പെടുത്തി.
ദാദ്രിയിലെ മട്ടണ്‍ ബീഫായതും ജെഎന്‍യു വിഷയത്തിലെ വ്യാജ വീഡിയോ ദൃശ്യങ്ങള്‍ ഒറിജിനലായതും യുപി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് കനയ്യകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നതായും കനയ്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it