Pathanamthitta local

വിദേശമദ്യവുമായി അച്ഛനും മകനും പിടിയില്‍

ചിറ്റാര്‍: വില്‍പ്പനയ്ക്കായി കൊണ്ടുപോയ വിദേശമദ്യവുമായി അച്ഛനേയും മകനേയും അറസ്റ്റുചെയ്തു. തണ്ണിത്തോട് പറകുളത്ത് വീട്ടില്‍ പ്രസാദ് (58), മകന്‍ പ്രവീണ്‍ (21) എന്നിവരെയാണ് സ്വന്തം ഓട്ടോയില്‍ 30 കുപ്പി വിദേശമദ്യം ബിവറേജില്‍നിന്നും വാങ്ങി കടത്തവേ ചിറ്റാര്‍ പോലീസ് പടികൂടിയത്. സി.ഐ ഷാജിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇച്ചലെ ഉച്ചയ്ക്ക് ചിറ്റാര്‍ എസ്.ഐ ടി. ശ്രീജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് തണ്ണിത്തോട്ടിലേക്ക് പോയ ഓട്ടോ തെക്കേക്കരയില്‍വച്ച് പിടികൂടിയത്. ഓട്ടോ പോലിസ് കസ്റ്റഡിയിലെടുത്തി. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it