ernakulam local

വിദേശനിര്‍മിത സിഗരറ്റുകളും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി

കളമശ്ശേരി: കളമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വില്‍പനക്കായി കൊണ്ടുവന്ന വിദേശനിര്‍മിത സിഗരറ്റുകളും നിരോധിത പുകയില ഉല്‍പന്നങ്ങളും പോലിസ് പിടികൂടി.
വടകര നാദാപുരത്തുനിന്നുംവന്ന് ഇപ്പോള്‍ കളമശ്ശേരി പൈപ്പ്‌ലൈന്‍ പള്ളിലാംകര ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ഹാരിസ്(37)നെയാണ് കളമശ്ശേരി പോലിസ് പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ പോലിസ് നടത്തിയ വാഹനപരിശോധനയിലാണ് നിരോധിച്ച ഹാന്‍സും ഇന്തോനേഷ്യ, കൊറിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിര്‍മിച്ച സിഗരറ്റുകളും പിടികൂടിയത്.
ഉല്‍പന്നങ്ങള്‍ മുഴുവനും കോയമ്പത്തൂരില്‍നിന്നും കൊണ്ടുവന്നതാണെന്ന് ഹാരിസ് പറഞ്ഞതായി പോലിസ് അറിയിച്ചു.
കമശ്ശേരി എസ്‌ഐ എം കെ സജീവ്, അഡീഷനല്‍ എസ്‌ഐ രതീഷ്, എഎസ്‌ഐ ഷാജു, സിപിഒമാരായ ശ്രീജി, മനോജ്, രതീഷ്, ജാക്‌സന്‍, നസീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it