ernakulam local

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ അറസ്റ്റില്‍

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. തിരുവനന്തപുരം കഴക്കൂട്ടം മേരി കോട്ടയില്‍ ജോണ്‍സണ്‍ ഗോമസ്(49)നെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. കാനഡ, ഇസ്രയേല്‍, സൗത്താഫ്രിക്ക എന്നിവിടങ്ങളില്‍ ജോബ് വിസ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി അറിയുന്നു. കോതമംഗലം വെള്ളാംകണ്ടത്തില്‍ ബേസിലിന് കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു വര്‍ഷം മുന്‍പ് 50,000 രൂപ വാങ്ങിയിരുന്നു. തൊഴില്‍ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഗ്ലോബല്‍ ടൂര്‍ ഗൈഡന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തിവന്നിരുന്ന ഇയാള്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നായി 30 ലക്ഷം രൂപ തട്ടിയെടുത്തിരിക്കുന്നത്. ഒരിടത്ത് സ്ഥിരമായി താമസിക്കാത്ത ഇയാളെ തന്ത്രപരമായി വലയിലാക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ എസ്‌ഐ ബേസില്‍ തോമസ്, എസ്‌ഐ കൃഷ്ണലാല്‍, എസ് സിപിഒമാരായ വിനാസ്, ഉവൈസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it