Flash News

വിദേശജോലിക്ക് ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ വരുന്നു



ന്യൂഡല്‍ഹി: വിദേശരാജ്യത്ത് ജോലിക്കു പോവുന്നവരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അറ്റസ്റ്റ് ചെയ്യിക്കുന്നതിനായുള്ള ഇ-സനദ് എന്ന പേരില്‍ വിദേശകാര്യമന്ത്രാലയം സംവിധാനം കൊണ്ടുവരുന്നു. സിബിഎസ്ഇയുടെ സഹകരണത്തോടെയാണ് സംവിധാനം വരുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. ഒപ്പം സിബിഎസ്ഇ മാര്‍ക്ക്ഷീറ്റ്, ടിസി സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്ന പരിണാംമഞ്ജുഷ ഇ-സനദുമായി യോജിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാനവവിഭവശേഷി മന്ത്രാലയവും ഐടി വകുപ്പിന്റെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
Next Story

RELATED STORIES

Share it