വിദേശകാര്യമന്ത്രി സഞ്ചരിച്ച വിമാനവുമായി ബന്ധം നഷ്ടമായി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ വിമാനവുമായി 14 മിനിറ്റ്്് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കി. തിരുവനന്തപുരത്തു നിന്ന് മൊറീഷസിലേക്കു പോവുകയായിരുന്ന വിവിഐപി വിമാനമായ മേഘദൂതുമായുള്ള ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്.
മൊറീഷസിന്റെ വ്യോമാതിര്‍ത്തിയിലേക്കു കടന്ന വിമാനവുമായി മൊറീഷസ് വിമാനയാത്രാ നിയന്ത്രണ എജന്‍സിക്ക് ബന്ധപ്പെടാന്‍ സാധിക്കാഞ്ഞതാണ് കുറച്ചുനേരത്തേക്ക് ആശയക്കുഴപ്പത്തിനിടയാക്കിയത്.
30 മിനിറ്റ് നേരത്തേക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നാലാണ് വിമാനം കാണാതായതായി പ്രഖ്യാപിക്കുക. 12 മിനിറ്റ് നേരത്തേക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൊറീഷസ് അധികൃതര്‍ അപായ സൂചന നല്‍കിയതായി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. എന്നാലിത് ആശങ്കയ്ക്കിടയാക്കിയെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം നിഷേധിച്ചു.







Next Story

RELATED STORIES

Share it