വിദഗ്ധ സംഘം കോഴിക്കോട്ടെത്തി

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ചെന്നൈ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജിയിലെ വിദഗ്ധ സംഘം കോഴിക്കോട്ടെത്തി. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളവരെ സംഘം സന്ദര്‍ശിച്ചു. സംഘം ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചനടത്തി.
നിപാ പ്രതിരോധത്തിനായി സ്വീകരിച്ച മുന്‍കരുതലുകളെ കുറിച്ചും രോഗം പടരാനിടയായ സാഹചര്യങ്ങളെ കുറിച്ചും സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. ഇവര്‍ ഇന്ന് ആദ്യമായി നിപാ റിപോര്‍ട്ട് ചെയ്യപ്പെട്ട പേരാമ്പ്രയിലെ പന്തിരിക്കര സന്ദര്‍ശിക്കും. ഡോ. എ പി സുഗുണന്‍, ഡോ. തരുണ്‍ ഭട്‌നഗര്‍, ഡോ. പി മാണിക്കം, ഡോ. കരീഷ്മ കൃഷ്ണന്‍, ഡോ. ആരതി രഞ്ജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്.






Next Story

RELATED STORIES

Share it