Flash News

വിത്തെറിയല്‍ സമരം നടത്തി

വിത്തെറിയല്‍ സമരം നടത്തി
X
തിരുവനന്തപുരം: അക്കേഷ്യ മാഞ്ചിയം തൈകള്‍ വയ്ക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാലോട് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ പണ്ഡ്യന്‍പാറ പ്ലാന്റേഷന്‍ സ്ഥലത്ത് വിത്തെറിയല്‍ സമരം നടത്തി. ചക്കക്കുരു, പുളിങ്കുരു മാങ്ങയണ്ടി, മഞ്ചാടിക്കുരു തുടങ്ങി നാടന്‍ വിത്തിനങ്ങളാണ് വിതറിയത്. പേപ്പാറ ഡാമിലെ ജല നിരപ്പിനെ പോലും അക്കേഷ്യ, മാഞ്ചിയം കൃഷി ബാധിച്ചതോടെയാണ് പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയത്. അക്കേഷ്യ, മാഞ്ചിയം കൃഷി നശിപ്പിച്ച സ്വാഭാവിക വനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്ലാന്റേഷനുകള്‍ക്കായി നിലം ഒരുക്കിയ പാണ്ഡ്യന്‍പാറയിലെ ഭൂമിയില്‍ ഗ്രാമവാസികള്‍ വിത്തെറിഞ്ഞത്.

[related]
Next Story

RELATED STORIES

Share it