ernakulam local

വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്നു

കോതമംഗലം: കവളങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ പുത്തന്‍കുരിശ്, ഒരേക്കര്‍ കോളനി, അള്ളുങ്കല്‍ ഭാഗങ്ങളില്‍ ജല അതോറിറ്റിയുടെ വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്നു.
രണ്ടാഴ്ചയോളമായി പൊട്ടിക്കിടക്കുന്ന പൈപ്പുകള്‍ നന്നാക്കാന്‍ ഇതുവരെ അധികൃതര്‍ യാതൊരു നടപടിയുമെടുത്തില്ല. പുത്തന്‍കുരിശ് ജങ്ഷന്‍, ഒരേക്കര്‍ മദ്‌റസപ്പടി, കമ്പിലൈന്‍ഭാഗം, അള്ളുങ്കല്‍ കവല എന്നിവിടങ്ങളിലാണ് പൈപ്പുകള്‍ പൊട്ടിക്കിടക്കുന്നത്.
പൊട്ടിയ പൈപ്പിലൂടെയുള്ള വെള്ളം റോഡിലൂടെ ഒഴുകുന്ന അവസ്ഥയാണുള്ളത്.
കുട്ടമംഗലം കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളാണിവ. ഒന്നരവര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ ഗുണനിലവാരം കുറഞ്ഞവയായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it