malappuram local

വിതരണത്തിലെ അപാകത : ഈ അധ്യയന വര്‍ഷവും പുസ്തക വിതരണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല



കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ മുഴുവന്‍ സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ വിതരണം നടത്താന്‍ കഴിയില്ലെന്ന ആശങ്ക. ജില്ലകളിലെ ഡിപ്പോകളിലൂടെ നേരിട്ട്  എത്തിയ പുസ്തങ്ങള്‍ 35 ശതമാനം വിതരണത്തിന് മാത്രമേ കഴിയൂ. ബാക്കി ഉടന്‍ എത്തിക്കുവാന്‍ നടപ്പടിയുണ്ടെങ്കിലും വിതരണത്തിലെ അപാകത മൂലം ഈ വര്‍ഷവും സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ കണക്കനുസരിച്ച് കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള പാഠപുസ്തകങ്ങളുടെ പ്രി ന്റിങ് വര്‍ക്ക് പൂര്‍ത്തികരിക്കുകയും വിതരണത്തിന് ചുമതലനല്‍കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷവും കൊച്ചിയിലെ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് പ്രിന്റിങിന്റെയും വിതരണത്തിന്റെയും ചുമതല നിര്‍വഹിക്കുന്നത്.പ്രിന്റിങ് ചുമതലയുള്ള സൊസൈറ്റി ജില്ലകളിലെ ഡിപ്പോ വഴി നേരിട്ട് സ്‌കൂളില്‍ ടെക്സ്റ്റ് ബുക്ക് എത്തിക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഓരോ പ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ സൊസൈറ്റി നിലവിലുണ്ട്. ഈ സൊസൈറ്റിക്കു കീഴിലുള്ള സ്‌കൂളില്‍ പുസ്തകമെത്തിക്കുകയും സമീപ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അവരുടെ ലിസ്റ്റ് പ്രകാരമുള്ള പുസ്തകങ്ങള്‍ കൊണ്ടു പോവുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. ജില്ലകളിലെ ഡിപ്പോകളില്‍ നിന്ന് സ്‌കൂളുകള്‍ക്ക് കൊടുക്കുന്ന ലിസ്റ്റില്‍ എത്ര ബുക്ക് ആവശ്യമുണ്ട്, എത്ര ബുക്ക് ഇറക്കണം, ഇനിയെത്ര എന്നത് ഉള്‍കൊള്ളുന്നതാണ് വിവരണം. കഴിഞ്ഞ വര്‍ഷത്തെ വിവിധ ക്ലാസുകളിലെകുട്ടികളുടെ എണ്ണം കണക്കാക്കിയാണ് ലിസ്റ്റ് നല്‍കാറുള്ളത്. അധ്യായനം തുടങ്ങി പുസ്തക വിതരണം നടത്തുമ്പോള്‍ പുതിയ അഡ്മിഷനില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചാല്‍ പുസ്തകങ്ങള്‍ കുറവ് വരികയും ചില കുട്ടികള്‍ക്ക് ലഭിക്കാതിരിക്കയും ചെയ്യും. മറ്റു സ്‌കൂളുകളില്‍ കൊഴിഞ്ഞുപോക്ക് കൂടിയാല്‍ ലിസ്റ്റ് പ്രകാരമുള്ള പുസ്തകങ്ങള്‍ ബാക്കിയാവുന്നു അത് ആവശ്യമുള്ള സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാറില്ല. വര്‍ഷാവസാനമാണ് എഇഒ കണക്കെടുപ്പ് നടത്തുന്നത്. സ്‌കൂളില്‍ കെട്ടിക്കിടക്കുന്ന ബാക്കി വരുന്ന പുസ്തങ്ങ ള്‍ എഇഒയുടെ ഓഫിസിലെത്തിക്കുകയും അവിടെ കെട്ടികിടക്കുകയും ചെയ്യും. സിലബസ് മാറിയാല്‍ ആ പുസ്തകങ്ങള്‍ അടുത്ത വര്‍ഷം വിതരണത്തിന് കഴിയുകയില്ല.വിതരണത്തിലെ അപാകതയാണ് പുസ്തക ലഭ്യത കുറവിന് കാരണം. വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ ബാലന്‍സ് വരുന്ന പാഠപുസ്തകങ്ങള്‍ മറ്റു സ്‌കൂളുകളിലേക്ക് തുടക്കത്തി ല്‍ തന്നെ എത്തിക്കാന്‍ കഴി ഞ്ഞാല്‍ പാഠപുസ്തക കുറവ് പരിഹരിക്കാന്‍ കഴിയുമെന്ന് അധ്യാപകര്‍ വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it