kasaragod local

വിടവാങ്ങിയത് നേതാക്കള്‍ക്ക് ആതിഥ്യമരുളിയ സൈനബ ഹജ്ജുമ്മ

ഷാഫി തെരുവത്ത്

നെല്ലിക്കുന്ന്: ഒരു കാലത്ത് വടക്കന്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കുന്നതില്‍ നിസ്തുതമായ സംഭാവന നല്‍കിയ നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ബിഎം മഹലില്‍ എത്തിയിരുന്ന ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ക്ക് ആതിഥ്യമരുളിയിരുന്ന സൈനബ ഹജ്ജുമ്മയുടെ മരണത്തോടെ പഴയ തലമുറയിലെ ഒരു കൈപുണ്യം കൂടി നഷ്ടമായി. മുന്‍ എംഎല്‍എ പരേതനായ ബി എം അബ്ദുര്‍ റഹ്്മാന്റെ സഹധര്‍മ്മിണിയായിരുന്നു പെരുന്നാള്‍ രാത്രി വിടവാങ്ങിയത്. മുസ്്‌ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റായിരുന്ന അബ്ദുര്‍റഹ്്മാന്‍ ബാഫഖി തങ്ങള്‍, മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്, ഇ കെ നായനാര്‍, മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, യു എ ബീരാന്‍, സി കെ പി ചെറിയ മമ്മുക്കേയി, പി എം അബൂബക്കര്‍, ഇ അഹമദ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ശിഹാബുദ്ദീന്‍ ബുഖാരി, പി കെ കുഞ്ഞാലികുട്ടി, എം പി വീരേന്ദ്രകുമാര്‍, ഹമീദലി ഷംനാട്, കെ എസ് അബ്ദുല്ല, ഡോ.എ സുബ്ബറാവു തുടങ്ങി നിരവധി ദേശീയ-സംസ്ഥാന നേതാക്കള്‍ കാസര്‍കോട്ടെത്തിയപ്പോഴൊക്കെ ബിഎമ്മിന്റെ വസതി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. അപ്പോഴെക്കെവീട്ടില്‍ എത്തുന്നവര്‍ക്ക് ബി എമ്മിനൊപ്പം നിഴല്‍ പോലെ നിന്നിരുന്നത് അവരുടെ സഹധര്‍മ്മിണി സൈനബയായിരുന്നു. ചുട് കാപ്പിയും പലഹാരങ്ങളും വിളമ്പി സ്വീകരിച്ചിരുന്നു. ലീഗ് പിളര്‍ന്ന് അഖിലേന്ത്യാ ലീഗ് രൂപീകരിച്ചപ്പോള്‍ മറുപക്ഷത്താണ് ബി എം നിലയുറപ്പിച്ചത്. 1977ലെ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് ടിക്കറ്റില്‍ മല്‍സരിച്ച ടി എ ഇബാഹിമിന്റെ എതിരാളിയായി അഖിലേന്ത്യ ലീഗിന്റെ സ്ഥാനാര്‍ഥിയായത് ബി എം ആയിരുന്നു. ഇതില്‍ ടി എ ഇബ്രാഹിം വിജയിച്ചു. 1980ല്‍ ഇദ്ദേഹത്തിന്റെ നിര്യാണത്തേ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിന്റെ സി ടി അഹമ്മദലി മല്‍സരിച്ചപ്പോള്‍ ബി എം വിജയിക്കുകയായിരുന്നു. ഇതോടെ ഇടത് പക്ഷത്തിന്റെ ഉത്തരകേരളത്തിന്റെ രാഷ്ടീയ കൂടി ചേരലിന്റെ പ്രധാന കേന്ദ്രമായി ബങ്കരക്കുന്നിലെ ബി എം മഹല്‍ മാറുകയായിരുന്നു. കാലത്തോടൊപ്പം സഞ്ചരിച്ച സൈനബ ഹജ്ജുമ്മ വിട പറഞ്ഞതോടെ ഓര്‍മ്മയാവുന്നത് ദീര്‍ഘകാലം രാഷ്ട്രീയ കുടിച്ചേരലുകള്‍ക്ക് അതിഥ്യം നല്‍കിയ തറവാടിന്റെ കാരണവരെയാണ്.
Next Story

RELATED STORIES

Share it