Districts

വിടവാങ്ങിയത് ആധ്യാത്മികരംഗത്തെ നിറസാന്നിധ്യം

വിടവാങ്ങിയത് ആധ്യാത്മികരംഗത്തെ  നിറസാന്നിധ്യം
X
kk

പാലക്കാട്: സൂഫീസരണിയിലൂടെ മാതൃകാപരമായ ജീവിതം നയിച്ച് ആധ്യാത്മിക രംഗത്തെ നിറസാന്നിധ്യമായവ്യക്തിത്വത്തിനുടമയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കോയക്കുട്ടി മുസ്‌ല്യാര്‍. ഒ കെ സൈനുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍, കെ പി മുഹമ്മദ് മുസ്‌ല്യാര്‍, കഴുപുറം മുഹമ്മദ് മുസ്‌ല്യാര്‍, സി കുഞ്ഞഹമ്മദ് മുസ്‌ല്യാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത്, കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാര്‍, കെ കെ അബൂബക്കര്‍ ഹസ്രത്ത്, ആനക്കര സി കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍,കടുപ്രം മുഹമ്മദ് മുസ്‌ല്യാര്‍, കരിങ്ങനാട് കെ പി മുഹമ്മദ് മുസ്‌ല്യാര്‍, സി കുഞ്ഞഹമ്മദ് മുസ്‌ല്യാര്‍, രായിന്‍കുട്ടി മുസ്‌ല്യാര്‍ പടിഞ്ഞാറങ്ങാടി, കുഞ്ഞാനു മുസ്‌ല്യാര്‍ പട്ടാമ്പി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ഒതുക്കുങ്ങലില്‍ മുദരിസായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് വെല്ലൂര്‍ ബാഖിയാത്തില്‍ ഉന്നത പഠനത്തിനായി പോകുന്നത്. ബാഖവി ആയ ശേഷം തിരൂരങ്ങാടി വലിയപള്ളി , കൊയിലാണ്ടി , വമ്പേനാട്, മൈത്ര , വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്‌രിയ്യാ കോളജ് എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്. മദ്‌റസാ പ്രസ്ഥാനം രൂപീകരിക്കുന്നതിനു യത്‌നിച്ചവരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം. സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാര്‍, കെ സി ജമാലുദ്ദീന്‍ മുസ്‌ല്യാര്‍, എം എം ബശീര്‍ മുസ്‌ല്യാര്‍ തുടങ്ങിയവരോടൊപ്പം സംഘടന വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ല്യാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദ് നിരവധി സ്ഥലങ്ങളില്‍ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. കെ കെ അബ്ദുല്ല മുസ്‌ല്യാര്‍ കരുവാരകുണ്ട്, അബ്ദുല്ല മുസ്‌ല്യാര്‍ കടമേരി, അബ്ദുല്ല മുസ്‌ല്യാര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രധാന സഹപാഠികളാണ്. ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. വീടിനടുത്തുള്ള ഖുത്ബ്ഖാനയോട് ചേര്‍ന്നാണ് ഖബര്‍ ഒരുക്കിയിട്ടുള്ളത്. കോയക്കുട്ടി മുസ്‌ല്യാരുടെ മരണത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് സി അബദുല്‍ ഹമീദ് ഫൈസി അനുശോചിച്ചു.
Next Story

RELATED STORIES

Share it