വിടവാങ്ങല്‍ അടുത്തെന്ന് ഫിദല്‍ കാസ്‌ട്രോ

ഹവാന: തന്റെ വിടവാങ്ങല്‍ അടുത്തെത്തിയെന്ന് ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോ. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മുറിയില്‍നിന്നു ഞാന്‍ നടത്തുന്ന അവസാനത്തെ സംഭാഷണമാവും ഇന്നത്തേത്.
തനിക്ക് അടുത്തുതന്നെ 90 വയസ്സാവും. അടുത്തുതന്നെ മറ്റുള്ളവര്‍ക്കു സംഭവിച്ചത് തനിക്കും സംഭവിക്കും. നമ്മുടെയെല്ലാം സമയം അവസാനിക്കും. പക്ഷേ, ക്യൂബന്‍ കമ്മ്യൂണിസ്റ്റുകളുടെ ആശയങ്ങള്‍ ഇവിടെ നിലനില്‍ക്കുമെന്നും കാസ്‌ട്രോ പറഞ്ഞു. മൂന്നു ദിവസമായി തുടര്‍ന്ന കോണ്‍ഗ്രസ്സില്‍ കാസ്‌ട്രോയുടെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയെ(84) വീണ്ടും പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജോസ് റമോണ്‍ വെന്‍ചുറ(85)യാണ് രണ്ടാം സെക്രട്ടറി. 2021ലെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുമ്പേ താനും വെന്‍ചുറയും പടിയിറങ്ങിയേക്കുമെന്ന് മറുപടി പ്രസംഗത്തില്‍ റൗള്‍ കാസ്‌ട്രോ പറഞ്ഞു.
ഈ വര്‍ഷത്തേതാകും ക്യൂബന്‍ വിപ്ലവകാരികളുടെ തലമുറ നേതൃത്വം നല്‍കുന്ന അവസാനത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സെന്നും റൗള്‍ കാസ്‌ട്രോ പറഞ്ഞു.
Next Story

RELATED STORIES

Share it