kasaragod local

വിജ്ഞാന പ്രദര്‍ശനം ഇന്ന് മുതല്‍

കാസര്‍കോട്: വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ സംഘടിപ്പിക്കുന്ന വിചാരം വിജ്ഞാനപ്രദര്‍ശനം ഇന്ന് മുതല്‍ 17 വരെ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ മിലന്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ ആറാമത് പ്രദര്‍ശനമാണ് കാസര്‍കോട് നടക്കുന്നത്.
അറേബ്യന്‍ ടെന്റ് മാതൃകയിലുള്ള പന്തലിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. മനുഷ്യ ജനനത്തിന്റെ വിവിധ ഘട്ടങ്ങള്‍, പ്രപഞ്ച സത്യങ്ങള്‍, ആകാശവിസ്മയങ്ങള്‍, സൃഷ്ടിപ്പിലെ അല്‍ഭുതങ്ങള്‍, മരണം, ദുരന്തങ്ങള്‍ തുടങ്ങിയവയേ കുറിച്ച് ആധുനിക സാങ്കേതികവിദ്യയോടെ ദൃശ്യവല്‍ക്കരിച്ചാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
തീവ്രവാദ, ലഹരിക്കെതിരേയുള്ള ബോധവല്‍ക്കരണം, കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയില്‍ ക്ലാസെടുക്കും.
മെസേജ് പവലിയന്‍, സ്‌നേഹക്കുട്, ഫാമിലി കോര്‍ണര്‍, കിഡ്‌സ് ഗാലറി, ബുക്ക് ഗാലറി എന്നിവയും സജീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരേയാണ് പ്രദര്‍ശനം. വാര്‍ത്താസമ്മേളനത്തില്‍ ശരീഫ് തളങ്കര, നൗഫല്‍ മദീനി, സി എം മുനീര്‍, മുജീബ് റഹ്മാന്‍ സലാഹി സംബന്ധിച്ചു.
Next Story

RELATED STORIES

Share it