Flash News

വിജിലന്‍സ് വിജിലന്റല്ല : ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വിജിലന്‍സ് വിജിലന്റ് (ജാഗരൂകം)അല്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്ത്  വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ബാര്‍കോഴ കേസില്‍ മന്ത്രി കെ ബാബു തനിക്കെതിരെ നല്‍കിയ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡോ. ബിജുരമേശ് സമര്‍പിച്ച ഹരജി പരിഗണിക്കവേ കോടതി ചോദിച്ചു.
ബാര്‍കോഴ കേസിലെ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മന്ത്രിമാര്‍ക്കെതിരെ കോഴയാരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന ആരോപണം ഗുരുതരമാണ്.  അന്വേഷണം ഈ നിലയില്‍ തുടര്‍ന്നാല്‍ ഇത്തരം കേസുകളുടെ അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് വിടുകയാ ണ് വേണ്ടതെന്നും കോടതി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് കേസന്വേഷണത്തില്‍ വിജിലന്‍സിന്റേതെന്ന് പറഞ്ഞ കോടതി അന്വേഷണം നടത്തുന്ന കാര്യത്തില്‍ വിജിലന്‍സിന് ജാഗ്രതയില്ലെന്നും അതീവ രഹസ്യമായാണ് കോഴ ഇടപാടുകള്‍ നടക്കുന്നതെന്നതിനാല്‍ ജാഗ്രതയോടെയുളള അന്വേഷണമാണ് വേണ്ടതെന്നും ചൂണ്ടികാട്ടി. അപകീര്‍ത്തി കേസിന് കോടതി നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഉത്തരവ് നീട്ടിയ കോടതി ഹരജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.
Next Story

RELATED STORIES

Share it