Flash News

വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ക്ക് എതിരേ ഹരജി



തിരുവനന്തപുരം: വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി. ബാര്‍കോഴ ഉള്‍പ്പെടെയുള്ള കേസുകളില്‍ ലീഗല്‍ അഡൈസ്വര്‍ പ്രതികള്‍ക്കു അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്‍കിയ ഹരജിയിലെ ആരോപണം. വിജിലന്‍സ് ഹാജരാക്കുന്ന റിപോര്‍ട്ടുകളില്‍പോലും പ്രതികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച് ലീഗല്‍ അഡൈ്വസര്‍ കേസ് അട്ടിമറിക്കുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയും അന്വേഷണ ഉദേ്യാഗസ്ഥനായ ആര്‍ സുകേശനെ ബോധപൂര്‍വം കേസ് അട്ടിമറിക്കുന്നതിന് പ്രേരിപ്പിച്ചതായും ഹരജിയില്‍ ആരോപിക്കുന്നു. ഹരജിയില്‍ വിജിലന്‍സിന്റെ നിലപാട് അറിയാനായി കോടതി കേസ് ഈ മാസം 29ലേക്കു മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
Next Story

RELATED STORIES

Share it