palakkad local

വിജിലന്‍സ് ഡിവൈഎസ്പി ഓഫിസിലേക്ക് എന്‍എപിഎം മാര്‍ച്ച്

പാലക്കാട്: നാഷണല്‍ അലയന്‍സ് ഓഫ് പ്യൂപ്പിള്‍സ് മൂവ്‌മെന്റ് (എന്‍എപിഎം) പാലക്കാട് ജില്ലാ ഘടകം വിജിലന്‍സ് ഡിവൈഎസ്പി യുടെ ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. മലബാര്‍ സിമന്റ്‌സ് ഫാക്ടറിയിലെ മുഴുവന്‍ അഴിമതി കേസ്സുകളിലെയും കുറ്റപത്രം നല്‍കി പ്രതികളെ പിടികൂടി ശിക്ഷിക്കുക, ഉന്നതരായ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ സംഘത്തിന്റെ അഴിമതി അവസാനിപ്പിക്കുക, വിജിലന്‍സിനെ രാഷ്ട്രീയമുക്തമാക്കുക, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഭരണനേതൃത്ത്വങ്ങളുടെ ചട്ടുകമായി പ്രവര്‍ത്തിക്കാതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ച് ചഅജങ ദേശീയ കണ്‍വീനര്‍ വിളയോടി വേണുഗോപാലന്‍ ഉല്‍ഘാടനം ചെയ്തു.
മലബാര്‍ സിമന്റ്‌സ് ഫാക്ടറിയിലെ അഴിമതിക്ക് നേതൃത്വം നല്‍കിയ ഭരണകക്ഷി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കേസ്സില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ട കരുനീക്കങ്ങള്‍ നടത്തുന്നത് ആഭ്യന്തര വിജിലന്‍സ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിലുള്ളവരാണ്. ആഭ്യന്തരവും വിജിലന്‍സും മുഖ്യമന്ത്രിയില്‍ നിന്നും മാറ്റി നല്‍കി സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അവസരം നല്കണമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വിളയോടി വേണുഗോപാലന്‍ ആവശ്യപ്പെട്ടു.
വിവിധ സാമൂഹിക- സാംസ്‌ക്കാരിക-സന്നദ്ധ സംഘടന നേതാക്കളായ വി പിനിജാമുദ്ദീന്‍, വി.എസ്. സജീഷ്, വേലായുധന്‍ കൊട്ടേക്കാട്, എ കെ സുല്‍ത്താന്‍, ആര്‍ സുരേന്ദ്രന്‍, അമ്പലക്കാട് വിജയന്‍,കെ മായാണ്ടി,ഗോപാലന്‍ മലമ്പുഴ,വള്ളിക്കോട് കൃഷ്ണകുമാര്‍,അകത്തേത്തറ രാമകൃഷ്ണന്‍, ശശികുമാര്‍ കളപ്പക്കാട്, ബാലചന്ദ്രന്‍ പോത്തേന്‍കാട്, മുണ്ടൂര്‍ സുലൈമാന്‍, എസ് ശിവരാജേഷ്, നെന്മേനി ഉദയപ്രകാശ്, സന്തോഷ് മലമ്പുഴ മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിച്ചു.
Next Story

RELATED STORIES

Share it