Flash News

വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോളിനെ രൂക്ഷമായി വിമര്‍ശിച്ചു. ഡയറക്ടര്‍ കേസന്വേഷണത്തില്‍ ഇടപെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും കോടതി വിമര്‍ശിച്ചു.

കേസ് അന്വേഷിച്ച എസ് പി സുകേശന്റെ നിഗമനങ്ങള്‍ക്കു പകരം വിജിലന്‍സ് ഡയറക്ടറുടെ നിഗമനമാണ് അന്തിമറിപോര്‍ടിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന വസ്തുതാ റിപോര്‍ട്ടിന് ശേഷം അന്വേഷണമില്ലാതെയാണ് അന്തിമറിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും കോടതി കണ്ടെത്തി.
Next Story

RELATED STORIES

Share it