ernakulam local

വിജിലന്‍സ് കോടതി ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും

മൂവാറ്റുപുഴ: വിജിലന്‍സ് കോടതി ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. കോടതി സമുച്ചയ അങ്കണത്തില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോടതിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ കേരള ഹൈക്കോ ടതി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന്‍ അധ്യക്ഷത വഹിക്കും. എറണാകുളം, ഇടുക്കി എന്നീ രണ്ടു ജില്ലകളാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിധിയില്‍ വരുന്നത്.
ജില്ലാ കേന്ദ്രങ്ങളില്‍ മാത്രമാണ് വിജിലന്‍സ് കോടതികള്‍ ഇതുവരെ പ്രവര്‍ത്തിച്ചുവരുന്നത്. അതിനൊരു മാറ്റമാണ് മൂവാറ്റുപുഴ. തിരുവനന്തപുരം, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് എന്നീ നാല് സ്ഥലങ്ങളില്‍ മാത്രമാണ് വിജിലന്‍സ് കോടതിയുള്ളത്. സംസ്ഥാനത്തെ അഞ്ചാമത്തെ വിജിലന്‍സ് കോടതിയാണ് മൂവാറ്റുപുഴ. ആറാമത്തെ കോടതി തലശ്ശേരിയില്‍ തുടങ്ങുവാന്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയിട്ടുണ്ട്. ഈമാസം അവസാനത്തോടെ തലശ്ശേരിയിലും വിജിലന്‍സ് കോടതി ആരംഭിക്കും. മൂവാറ്റുപുഴ ജുഡീഷ്യല്‍ സെന്ററില്‍ വിജിലന്‍സ് കോടതി പ്രവര്‍ത്തനം തുടങ്ങുന്നതോടെ കേരളത്തില്‍ താലൂക്ക് തലത്തിലുള്ള ഏറ്റവും വലിയ ജുഡീഷ്യല്‍ സെന്ററിനായി മൂവാറ്റുപുഴ മാറും.
ജൂണ്‍ മാസത്തോടെ ജുഡീഷ്യല്‍ സെന്ററിന്റെ ഏഴു നിലകളുടെയും പണി പൂര്‍ത്തിയാവും. പുതുതായി നാലു കോടതികള്‍കൂടി തുടങ്ങുന്നതിനുള്ള സൗകര്യം ഇതോടെ മൂവാറ്റുപുഴ ജുഡീഷ്യല്‍ സെന്ററിന് കൈവരിക്കാനും. ഒരു ഓഡിറ്റോറിയവും ഈ സൗകര്യങ്ങള്‍ കൂടാതെ കോടതി സമുച്ചയത്തില്‍ ഉണ്ടാവും.
Next Story

RELATED STORIES

Share it