Flash News

വിജിലന്‍സിനെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണം: എന്‍സിഎച്ച്ആര്‍ഒ

വിജിലന്‍സിനെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണം: എന്‍സിഎച്ച്ആര്‍ഒ
X
nchro emblum
കോഴിക്കോട്: വിവരാവകാശ നിയമങ്ങളുടെ പരിധിയില്‍ നിന്നും വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കിയ നടപടികള്‍ പിന്‍വലിക്കണമെന്ന് എന്‍ സി എച്ച് ആര്‍ ഒ സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിജിലന്‍സിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ അഴിമതിയും നിയമ ലംഘനവും പൊതു ജനങ്ങള്‍ അറിയാനുള്ള അവസരവും അവകാശവുമാണ് ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. ഈ വിജ്ഞാപനത്തിനെതിരെ സംഘടന നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും യോഗം തീരുമാനിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റെനി ഐലിന്‍, സം്സ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസമദ്, സെക്രട്ടറി എ എം ഷാനവാസ്, ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല സംസാരിച്ചു.  [related]
Next Story

RELATED STORIES

Share it