Second edit

വിജയ രഹസ്യം



കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനു കാരണമായതെന്ത് എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകര്‍ക്കും പണ്ഡിതര്‍ക്കുമിടയില്‍ ഇപ്പോഴും സജീവമാണ്. അതിന് ഒരു പ്രധാന കാരണം, തുടക്കത്തില്‍ ഒട്ടും വിജയസാധ്യത കല്‍പിക്കപ്പെടാതിരുന്ന ട്രംപ് അവസാനം വിജയം വരിച്ചു എന്നതുതന്നെയാണ്. പൊതുവില്‍ നിരീക്ഷിക്കപ്പെട്ടിരുന്നത്, അമേരിക്കയിലെ ജനസംഖ്യയില്‍ പ്രബലരായ വെളുത്ത വര്‍ഗക്കാരുടെ സാമ്പത്തികപ്രശ്‌നങ്ങളും അതുയര്‍ത്തുന്ന അരക്ഷിതാവസ്ഥയുമാണ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തിന് ഹേതുവായതെന്നാണ്. അങ്ങനെ തോന്നാന്‍ കാരണവുമുണ്ട്. ഉന്നത വിദ്യാഭ്യാസമില്ലാത്ത വെളുത്ത വര്‍ഗക്കാരായ തൊഴിലാളികളുടെ ജീവിതാവസ്ഥ മോശമാണ്. ഫാക്ടറികള്‍ പലതും അടച്ചുപൂട്ടി. പുതിയ തൊഴിലവസരങ്ങള്‍ അവരെ തേടിയെത്തുന്നുമില്ല.എന്നാല്‍, അറ്റ്‌ലാന്റിക് മാസികയും ഒരു ഗവേഷണ സ്ഥാപനവും ചേര്‍ന്ന് ഈയിടെ നടത്തിയ സര്‍വേ വ്യത്യസ്തമായ ചില നിഗമനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. അവര്‍ കണ്ടെത്തിയത്, സാമ്പത്തികമായ പ്രശ്‌നങ്ങളല്ല, സാംസ്‌കാരികവും വംശീയവുമായ ഉല്‍ക്കണ്ഠകളാണ് മഹാഭൂരിപക്ഷം വോട്ടര്‍മാരെയും ട്രംപിന് പിന്തുണ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍രണ്ടു കൂട്ടരും പറഞ്ഞത് അമേരിക്കന്‍ സംസ്‌കാരം പ്രതിസന്ധിയിലാണെന്നാണ്. പ്രതിസന്ധി നേരിടാന്‍ വ്യക്തിവിരോധവും വൈദേശികരോടുള്ള ശത്രുതയുമാണ് ട്രംപ് ആയുധമാക്കിയത്.
Next Story

RELATED STORIES

Share it