വിജയ് ഹസാരെ: കേരളത്തിന് തോല്‍വി

ബംഗളൂരു: വിജയ് ഹസാര ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടക്കം തോല്‍വിയോടെ. ഇന്നലെ ഹരിയാനയോടാണ് കേരളം പരാജയപ്പെട്ടത്. ഒമ്പത് റണ്‍സിനായിരുന്നു കേരളത്തിന്റെ തോ ല്‍വി.
ഹരിയാന നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് 241 റണ്‍സ് നേടിയപ്പോള്‍ കേരളത്തിന്റെ പോരാട്ടം നിശ്ചിത ഓവറില്‍ 232 റണ്‍സിന് അവസാനിക്കുകയായിരുന്നു. കേരളത്തിനുവേണ്ടി ക്യാപ്റ്റന്‍ സചിന്‍ ബേബിയുടെ (95) പോരാട്ടവും പാഴായി.
ഇന്നു റെയില്‍വേസിനെതിരേയാണ് കേരളത്തിന്റെ രണ്ടാമത്തെ മല്‍സരം.
Next Story

RELATED STORIES

Share it