വിജയ് മല്യ പിടികിട്ടാപ്പുള്ളി

വിജയ് മല്യ  പിടികിട്ടാപ്പുള്ളി
X
vijay-mallya

മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രത്യേക കോടതി പ്രഖ്യാപിച്ചു. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഒന്നിലേറെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇഡി കോടതിയെ സമീപിച്ചത്.
ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടി വായ്പയെടുത്ത് മുങ്ങി എന്നാണ് മല്യക്കെതിരായ കേസ്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. മല്യയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാന്‍ ഇഡി ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it