Flash News

വിജയ് മല്യ അറസ്റ്റിലായി; മണിക്കൂറുകള്‍ക്കകം ജാമ്യം

വിജയ് മല്യ അറസ്റ്റിലായി; മണിക്കൂറുകള്‍ക്കകം ജാമ്യം
X

ലണ്ടന്‍: വിവാദ മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലായി. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിലാണ് അറസ്റ്റ്. ലണ്ടനിലെ വസതിയില്‍ വച്ചാണ് മല്യയെ പോലിസ് അറസ്റ്റ് ചെയ്തത്. ലണ്ടന്‍ വെസ്റ്റ് മിസ്റ്റര്‍ മജിസ്‌ട്രേറ്റ് മല്യക്ക് ജാമ്യം അനുവദിച്ചു. ഇത് രണ്ടാം തവണയാണ് മല്യ ലണ്ടനില്‍ അറസ്റ്റിലാകുന്നതും കോടതി ജാമ്യം അനുവദിക്കുന്നതും.
ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്ന് സിബിഐയും ആദായ നികുതി വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു. ഇതിന് പുറമെ പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്ന് മല്യയ്‌ക്കെതിരെ കേസ് നിലവില്‍ ഉണ്ട്. വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ വിവിധ കോടതികള്‍ മല്യയ്‌ക്കെതിരെ ആറോളം ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മല്ല്യയെ വിട്ടുകിട്ടുന്നതിനുള്ള നടപടികളുടെ ചുമതല നിര്‍വഹിക്കാന്‍ സിബിഐയ്ക്കും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കുറ്റവാളികളെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറനുസരിച്ച് മല്ല്യയെ കൈമാറാന്‍ ഫെബ്രുവരി എട്ടിന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.
Next Story

RELATED STORIES

Share it