വിജയ് മല്യയെ തിരിച്ചുകൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കം പാളി
BY sdq Kappan11 May 2016 5:02 AM GMT
X
sdq Kappan11 May 2016 5:02 AM GMT
[related] രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9400 കോടിയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ തിരിച്ചുകൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കം പാളി. മല്യയെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മല്യയെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടന് ഇന്ത്യയെ അറിയിച്ചു. ബ്രിട്ടനിലെത്തിയ സമയത്ത് മല്യയുടെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് സാധുവായിരുന്നുവെന്നും രാജ്യത്തെ നിലവിലെ നിയമപ്രകാരം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാവില്ലെന്നും ബ്രിട്ടന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
രാജ്യസഭാംഗമായിരുന്ന മല്യ ജൂണ്‍ രണ്ടിനാണ് ബ്രിട്ടനിലേക്ക് കടന്നത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു.
അതേസമയം, ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ആരോപണമുള്ള മല്യയെ നിയമത്തിന് മുന്പില് എത്തിക്കാന്‍ സഹായിക്കാമെന്ന് ബ്രിട്ടന് വാഗ്ധാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT