Flash News

വിജയ് മല്യയെ ഉടന്‍ വിട്ടുകിട്ടണമെന്ന് ബ്രിട്ടനോട് ഇന്ത്യ



ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ എത്രയും പെട്ടെന്ന് വിട്ടുകിട്ടാന്‍ നടപടി വേണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. രാജ്യത്തെ പല ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയാണ് മല്യ വായ്പയെടുത്തത്. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അദ്ദേഹം രാജ്യം വിടുകയായിരുന്നു. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് സ്‌കോട്ട്‌ലന്റ് യാര്‍ഡ് പോലിസ് മല്യയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയത്തിലെ രണ്ടാം സ്ഥിര സെക്രട്ടറി പാദ്‌സി വില്‍സിന്‍സണുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി നടത്തിയ കൂടിക്കാഴ്ചയിലാണ് മല്യയെ വിട്ടുകിട്ടാനുള്ള ആവശ്യം ഉന്നയിച്ചത്. ബ്രിട്ടനുമായി 1992ല്‍ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള കരാറില്‍ ഒപ്പുവച്ച ഇന്ത്യക്ക് 2002ലെ ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സമീര്‍ഭായ് വിനുഭായ് പട്ടേലിനെ മാത്രമാണ് വിട്ടുകിട്ടിയത്.
Next Story

RELATED STORIES

Share it