വിജയ് മല്യയുടെ ഇടപാടുകള്‍ ബ്രിട്ടന്‍ ഇന്ത്യയെ അറിയിച്ചിരുന്നു

ന്യൂഡല്‍ഹി: വിജയ് മല്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് 2017ല്‍ ബ്രിട്ടിഷ് അധികൃതര്‍ സിബിഐയെയും ആദായി നികുതി വകുപ്പിനെയും അറിയിച്ചിരുന്നുവെന്ന് റിപോര്‍ട്ട്. 17.86 മില്യണ്‍ പൗണ്ട് (170 കോടി) സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ചത് സംബന്ധിച്ച വിവരങ്ങളാണ് ബ്രിട്ടന്റെ സാമ്പത്തികാന്വേഷണ വിഭാഗം ഇന്ത്യക്ക് കൈമാറിയത്.
മല്യയുടെ ഇടപാടുകളെ സംശയകരമായ ഇടപാടുകളുടെ കൂട്ടത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു. 2017 ജൂണ്‍ 28നാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് ബ്രിട്ടന്‍ ഈ വിവരങ്ങള്‍ കൈമാറിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ബ്രിട്ടന്‍ അധികൃതര്‍ ഇന്ത്യന്‍ ഏജന്‍സികളുമായി നടത്തിയ ചര്‍ച്ചയില്‍ മല്യ സ്വത്തുക്കള്‍ വില്‍പന നടത്തുന്നത് തടയണമെന്ന് ഉപദേശിച്ചിരുന്നു. എന്നാല്‍, സ്വിസ് ബാങ്കിലേക്ക് പണം മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ തടയുന്നതില്‍ ഇന്ത്യന്‍ അധികൃതര്‍ വീഴ്ച വരുത്തി. ഏതാനും ചില ഇടപാടുകള്‍ മാത്രമാണ് ഇന്ത്യക്ക് തടയാനായത്.

Next Story

RELATED STORIES

Share it