വിജയ് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ്

മുംബൈ: സാമ്പത്തിക തട്ടിപ്പുകേസില്‍ മദ്യവ്യവസായിയും രാജ്യസഭാ എംപിയുമായ വിജയ് മല്യക്കെതിരേ മുംബൈ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി ഐഡിബിഐ ബാങ്കില്‍നിന്നെടുത്ത 900 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹരജിയിലാണ് ജഡ്ജി പി ആര്‍ ദാവ്‌കെയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് മൂന്നുതവണ സമന്‍സ് അയച്ചിട്ടും മല്യ ഹാജരായിരുന്നില്ല.
Next Story

RELATED STORIES

Share it