Flash News

വിജയ് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ്; മല്യയെ ഏപ്രില്‍ 13ന് മുമ്പ് ഹാജരാക്കണം

വിജയ് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ്; മല്യയെ ഏപ്രില്‍ 13ന് മുമ്പ് ഹാജരാക്കണം
X
Vijay_Mallya

[related]

ഹൈദരാബാദ്: യൂബി ഗ്രൂപ്പ് ചെയര്‍മാനും രാജ്യസഭാംഗവുമായ വിജയ് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ്. ഹൈദരാബാദ് കോടതിയാണ് മദ്യരാജാവ് മല്യയ്ക്കും കിംങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എ രഘുനാഥിനുമെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇരുവരെയും ഏപ്രില്‍ 13ന് മുമ്പ് കോടതിയില്‍ ഹാജരാക്കാനും വാറന്റില്‍ പോലിസിന് ഉത്തരവുണ്ട്. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപ അടയ്ക്കാനുള്ള മല്യ ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യവിട്ടിരുന്നു. ഇപ്പോള്‍ മല്യ ലണ്ടനിലാണ്.
ലണ്ടനിലെ മാധ്യമങ്ങള്‍ തന്നെ തിരഞ്ഞു നടക്കുകയാണെന്നും എന്നാല്‍ തന്നെ നോക്കേണ്ട സ്ഥലത്ത് അവര്‍ നോക്കുന്നില്ലെന്നും മല്യ ഇന്ന് ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it