Flash News

വിജയ്മല്യയുടെ 100 കോടിയുടെ ഫാം ഹൗസ് കണ്ടുകെട്ടി



ന്യൂഡല്‍ഹി: വിജയ്മല്യയുടെ നിയന്ത്രണത്തിലുള്ള 100 കോടി മതിപ്പുള്ള കടലോര ഫാം ഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. അലിബാഗിലെ ഫാം ഹൗസ് മല്യയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിച്ച കേസിന്റെ ഭാഗമായിട്ടാണ് കണ്ടുകെട്ടിയത്.17 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നതാണ് വസ്തു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ സപ്തംബറിലാണ് വസതി ഇഡി കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ഉടമകള്‍ അപ്പീല്‍ നല്‍കിയെങ്കിലും അനുകൂലമായ ഉത്തരവുണ്ടായില്ല. ഇതേ തുടര്‍ന്ന് ഫാം ഹൗസിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഏപ്രിലില്‍ ഇഡി നിര്‍ദേശം നല്‍കിയിരുന്നു. മന്ദ്‌വ പ്രൈവറ്റ് ലിമിറ്റഡാണ് വസതിയുടെ ഉടമകള്‍. ഈ സ്ഥാപനം മല്യയുടെ നിയന്ത്രണത്തിലാണെന്നും ഇഡി പ്രസ്താവനയില്‍ പറഞ്ഞു. രേഖകള്‍ പ്രകാരം 25 കോടിയാണ് ഫാം ഹൗസിന്റെ വില. എന്നാല്‍, വില 100 കോടി രൂപ കവിയുമെന്ന് ഇഡി വ്യക്തമാക്കി. ഇഡി ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന പോസ്റ്ററുകള്‍ ഫാം ഹൗസില്‍ പതിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it