വിജയികളെ തീരുമാനിച്ച് ശിരാഹട്ടി വീണ്ടും

ബംഗളൂരു: ശിരാഹട്ടി അങ്ങിനെയാണ്. എപ്പോഴും വിജയികളോടൊപ്പം മാത്രമേ നില്‍ക്കൂ. ശിരാഹട്ടിയില്‍ ജയിക്കുന്നവര്‍ കര്‍ണാടക പിടിക്കും, അങ്ങനെയാണ് നാട്ടുകാര്‍ പറയുക. സംസ്ഥാനത്തു ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിയോടൊപ്പം നില്‍ക്കുകയെന്ന പതിവ് ശിരാഹട്ടി മണ്ഡലം ഇക്കുറിയും തെറ്റിച്ചില്ല.
ബിജെപിയുടെ രാമപ്പ സൊബെപ്പ ലമനിയാണു ശിരാഹട്ടിയില്‍ വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ ദൊഡ്ഡമണി രാമകൃഷ്ണ ശിദിലിംഗപ്പയാണു രണ്ടാംസ്ഥാനത്തുള്ളത്. ഉത്തര പടിഞ്ഞാറന്‍ കര്‍ണാടകയിലെ ഗഡഗ് ജില്ലയിലുള്ള പഞ്ചായത്തിന്റെ പേരിലാണു ശിരാഹട്ടി മണ്ഡലം അറിയപ്പെടുന്നത്. ഏഴ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും അഞ്ച് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ശിരാഹട്ടി കര്‍ണാടകയില്‍ വിജയിച്ച പാര്‍ട്ടിയോടൊപ്പമായിരുന്നു.
2013ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ 300 വോട്ടിന്റെ നേരിയ മാര്‍ജിനാണ് കോണ്‍ഗ്രസ് ഇവിടെ ജയിച്ചുകയറിയത്. യെല്‍ബുര്‍ഗ, താരികെരെ തുടങ്ങിയവയും വിജയികളോടൊപ്പം നില്‍ക്കുന്ന മണ്ഡലങ്ങളാണ്. ഇവിടെയും ബിജെപി തന്നെയാണു മുന്നില്‍. 100ലേറെ സീറ്റുകള്‍ നേടി ബിജെപി കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it