വിജയികളെ തീരുമാനിച്ച് ശിരാഹട്ടി വീണ്ടും
BY MTP15 May 2018 8:09 AM GMT
X
MTP15 May 2018 8:09 AM GMT
ബംഗളൂരു: ശിരാഹട്ടി അങ്ങിനെയാണ്. എപ്പോഴും വിജയികളോടൊപ്പം മാത്രമേ നില്ക്കൂ. ശിരാഹട്ടിയില് ജയിക്കുന്നവര്‍ കര്‍ണാടക പിടിക്കും, അങ്ങിനെയാണ് നാട്ടുകാര്‍ പറയുക. സംസ്ഥാനത്ത് ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിയോടൊപ്പം നില്‍ക്കുകയെന്ന് പതിവ് ശിരാഹട്ടി മണ്ഡലം ഇക്കുറിയും തെറ്റിച്ചില്ല.
ബിജെപിയുടെ രാമപ്പ സൊബെപ്പ ലമനിയാണ് ശിരാഹട്ടിയില് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ദൊഡ്ഡമണി രാമകൃഷ്ണ ശിദിലിംഗപ്പയാണ് രണ്ടാംസ്ഥാനത്തുള്ളത്. ഉത്തര-പടിഞ്ഞാറന്‍ കര്‍ണാടകയിലെ ഗഡഗ് ജില്ലയിലുള്ള പഞ്ചായത്തിന്റെ പേരിലാണ് ശിരാഹട്ടി മണ്ഡലം അറിയപ്പെടുന്നത്. ഏഴ് നിയസഭാ തിരഞ്ഞെടുപ്പുകളിലും അഞ്ച് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ശിരാഹട്ടി കര്‍ണാടകയില്‍ വിജയിച്ച പാര്‍ട്ടിയോടൊപ്പമായിരുന്നു.
2013ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ 300 വോട്ടിന്റെ നേരിയ മാര്‍ജിനാണ് കോണ്‍ഗ്രസ് ഇവിടെ ജയിച്ചുകയറിയത്. യെല്‍ബുര്‍ഗ, താരികെരെ തുടങ്ങിയവയും വിജയികളോടൊപ്പം നില്ക്കുന്ന മണ്ഡലങ്ങളാണ്. ഇവിടെയും ബിജെപി തന്നെയാണ് മുന്നില്‍. നിലവിലെ ഫലപ്രകാരം ബിജെപി കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തോട് അടുത്തു നില്‍ക്കുകയാണ്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT