Flash News

വിജയശതമാനം കൂട്ടാന്‍ നിര്‍ബന്ധിത ടിസി നല്‍കുന്നതിനെതിരെ സിബിഎസ്ഇ

വിജയശതമാനം കൂട്ടാന്‍ നിര്‍ബന്ധിത ടിസി നല്‍കുന്നതിനെതിരെ സിബിഎസ്ഇ
X


കോട്ടയം: പത്താം കഌസ് പരീക്ഷയിലെ വിജയശതമാനം കൂട്ടാന്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കുന്ന സ്‌കൂളുകള്‍ക്കെതിരെ സിബിഎസ്ഇ രംഗത്ത്. വിജയശതമാനത്തിനായി സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കരുതെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ടിസി നല്‍കാവൂവെന്നും സിബിഎസ്ഇ കര്‍ശന നിര്‍ദ്ദേശം നല്‍കി. കോട്ടയം പാമ്പാടി സ്‌കൂളിലെ ഒന്പതാം ക്‌ളാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ക്ലാസ് പാസാകാന്‍ ഇന്റേണല്‍ കൂടാതെ 33ശതമാനം മാര്‍ക്ക് വേണമെന്ന വ്യവസ്ഥ ഇപ്പോഴില്ലെന്നും ജയിക്കാന്‍ ഇന്റേണല്‍ മാര്‍ക്ക് അടക്കം 33 ശതമാനം മാര്‍ക്ക് മതിയെന്നും സിബിഎസ്ഇ വ്യക്തമാക്കി.
Next Story

RELATED STORIES

Share it