വിജയവഴിയില്‍ തിരിച്ചെത്താന്‍ ഗുജറാത്ത് ലയണ്‍സ്
BY Sumeera SMR6 May 2016 2:38 AM GMT
Sumeera SMR6 May 2016 2:38 AM GMT
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഏക മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സിനെ എതിരിടും. വിജയത്തോടെ മുന്നേറാനുറച്ചാണ് സണ്‍റൈസേഴ്സ് കളത്തിലിറങ്ങുന്നതെങ്കില്‍ ഹാട്രിക്ക് തോല്‍വിയില്‍ നിന്ന് കരകയറാനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്ത്.
സീസണില്‍ ഉജ്ജ്വലമായി തുടങ്ങിയതിനു ശേഷമാണ് സുരേഷ് റെയ്ന പരിശീലിപ്പിക്കുന്ന ഗുജറാത്ത് തുടര്‍ച്ചയായ രണ്ട് തോല്‍വിയിലേക്ക് വീണത്. കിങ്സ് ഇലവന് പഞ്ചാബിനോടും ഡല്‍ഹി ഡെയര്ഡെവിള്സിനോടുമാണ് അവസാന രണ്ടു മല്‍സരങ്ങളില്‍ ഗുജറാത്ത് തോല്‍വി സമ്മതിച്ചത്. സണ്‍റൈസേഴ്സിനെതിരേ ഇത് രണ്ടാം തവണയാണ് ഗുജറാത്ത് പോരിനിറങ്ങുന്നത്.
നേരത്തെ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ സണ്‍റൈസേഴ്സ് 10 വിക്കറ്റിന് ഗുജറാത്തിനെ തരിപ്പണമാക്കിയിരുന്നു. അന്ന് ഹോംഗ്രൗണ്ടിലേറ്റ തോല്‍വിക്ക് പ്രായശ്ചിത്തം ചെയ്യാനുറച്ചാണ് ഗുജറാത്ത് സണ്ണിന്റെ തട്ടകത്തിലെത്തിയിരിക്കുന്നത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് ആറ് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റാണ് ഗുജറാത്തിനുള്ളത്.
അതേസമയം, ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്സ് സീസണില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഏഴ് മല്‍സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റ് ഇപ്പോള്‍ സണ്ണിന്റെ അക്കൗണ്ടിലുണ്ട്.
വാര്‍ണറിന്റെ ഉജ്ജ്വല ഫോമിലാണ് സണ്‍റൈസേഴ്സിന്റെ കുതിപ്പ്. ശക്തരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തിരേ നേടിയ മികച്ച ജയത്തിന്റെ ആവേശത്തിലാണ് സണ്‍റൈസേഴ്സ് ഗുജറാത്തിനെ സ്വന്തംതട്ടകത്തിലേക്ക് വരവേല്‍ക്കുന്നത്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT